---
title: "മേലടി ഉപജില്ല സ്കൂൾ കായികമേളയിൽ മേപ്പയൂർ ജി .വി.എച്ച്.എസ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ "
english_title: "Mepayur G VHS School overall champions in Meladi Upazila School Sports Festival"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241953/mepayur-g-vhs-school-overall-champions-in-meladi-upazila-school-sports-festival"
published_at: "2024-10-11T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6709616fabbad_0000_ATTACH__.jpg"
keywords: []
---

# മേലടി ഉപജില്ല സ്കൂൾ കായികമേളയിൽ മേപ്പയൂർ ജി .വി.എച്ച്.എസ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ 

> **Lead Summary:** മേപ്പയൂർ : ജീവി എച്ച് എസ് മേപ്പയൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേലടി ഉപജില്ല സ്കൂൾ കായികമേളയിൽ ജിവിഎച്ച്എസ് മേപ്പയൂർ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

## Article Content

മേപ്പയൂർ : ജീവി എച്ച് എസ് മേപ്പയൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേലടി ഉപജില്ല സ്കൂൾ കായികമേളയിൽ ജിവിഎച്ച്എസ് മേപ്പയൂർ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

രണ്ടാം സ്ഥാനം ജിവിഎച്ച് എസ് പയ്യോളി രണ്ടാം സ്ഥാനവും, സി കെ ജി എം എച്ച് എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി.ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ദേശീയ വോളിബോൾ താരം സുജാത എം മുഖ്യാതിഥി ആയി. സമ്മാനദാനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ, മേലടി എ ഇ ഒ ഹസീസ് പി ഒരുമിച്ച് നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ പി രമ്യ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ വി., സക്കീർ എം, സജീവൻ കുഞ്ഞോത്ത്, അനീഷ് പി, ഷോബിദ് ആർ പി, നസീബ് കരുവോത്ത്, കെഎം മുഹമ്മദ് എച്ച് എംസ്വാഗതവുംസി വി സജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241953/mepayur-g-vhs-school-overall-champions-in-meladi-upazila-school-sports-festival)