---
title: "കാട്ടുപന്നിയുടെ ആക്രമത്തിൽ വിദ്യാർത്ഥിക്ക്  പരുക്ക്"
english_title: "Student injured in wild boar attack"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242161/student-injured-in-wild-boar-attack"
published_at: "2024-10-12T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670aa80fc2afe_0000_ATTACH__.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമത്തിൽ വിദ്യാർത്ഥിക്ക്  പരുക്ക്

> **Lead Summary:** **താമരശ്ശേരി :** കാട്ടുപന്നിയുടെ ആക്രമത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്ക്.

## Article Content

**താമരശ്ശേരി :** കാട്ടുപന്നിയുടെ ആക്രമത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്ക്.

  പുതുപ്പാടി എലോക്കരയിൽ വെച്ച്  വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന എലോക്കര കുറ്റിപ്പിലാക്കണ്ടി അമൽ അലിയാറി(11)നാണ് കാട്ടുപന്നിയുടെ കുത്തേറ്റത്.

ഇടത്തേകാലിന്റെ കാൽമുട്ടിന് താഴെയാണ് ആഴത്തിൽ മുറിവേറ്റത്. കൈതപ്പൊയിൽ എം. ഇ. എസ് ഫാത്തിമ റഹീം സെൻട്രൽ സ്‌ളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആണ് അമൽ അലിയാർ.

ഗുരുതരമായി പരിക്ക് പറ്റിയ കുട്ടിയെ ഈങ്ങാപ്പുഴ ഹോസ്പിറ്റലിലും പിന്നീട് താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ നിന്നും പ്രാധമിക ചികിത്സ നൽകി.

പരുക്ക് ഗുരുതരം ആയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തു.രക്ഷിതാക്കൾ താമരശ്ശേരി പോലീസിലും താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫിസർകും പരാതി നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242161/student-injured-in-wild-boar-attack)