---
title: "ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്"
english_title: "Two injured in bus-car collision"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242162/two-injured-in-bus-car-collision"
published_at: "2024-10-12T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bd14cab6cc_0000_ATTACH__.jpg"
keywords: []
---

# ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് കൂട്ടാലിട റോഡിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക് . ഇന്ന് രാവിലെ 11 മണിയോടെ കോളനി മുക്കിൽ വെച്ചാണ് അപകടം.

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് കൂട്ടാലിട റോഡിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക് . ഇന്ന് രാവിലെ 11 മണിയോടെ കോളനി മുക്കിൽ വെച്ചാണ് അപകടം.

കോഴിക്കോട് നിന്ന് കൂരാച്ചുണ്ടിലേക്ക് വരികയായിരുന്ന മെറിൻ്റ് ബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു.

**

കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് സാരമായ പരുക്കേറ്റു. കോഴിക്കോട് ദേവഗിരി കോളെജ് അധ്യാപകനായ കൂരാച്ചുണ്ട് ഓഞ്ഞിൽ ചിലമ്പിക്കുന്നേൽ ജോബി (46), മാതാവ് മേരി (68) എന്നിവർക്കാണ് പരുക്കേറ്റത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും, മുഖത്തും കഴുത്തിലുമായി ഗുരുതമായി പരുക്കേറ്റ ജോബി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242162/two-injured-in-bus-car-collision)