---
title: "കിടാരികളെയും പോത്തുകുട്ടികളെയും വിതരണം ചെയ്തു "
english_title: "Kitaris and baby buffaloes were distributed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242171/kitaris-and-baby-buffaloes-were-distributed"
published_at: "2024-10-12T23:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ac0041036b_0000_ATTACH__.jpg"
keywords: []
---

# കിടാരികളെയും പോത്തുകുട്ടികളെയും വിതരണം ചെയ്തു 

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന കിടാരിവളർത്തൽ പോത്ത്കുട്ടി വളർത്തൽ പദ്ധതികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന കിടാരിവളർത്തൽ പോത്ത്കുട്ടി വളർത്തൽ പദ്ധതികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗുണഭോക്താക്കൾക്ക് ഒരു വയസ്സു പ്രായമുള്ള ഉരുക്കളെയാണ് പദ്ധതിയിൽ നൽകുന്നത്. ഓരോ പദ്ധതിയിലും നാൽപ്പതോളം വീതം കർഷകർക്ക് ആനുകൂല്യം ലഭിക്കും.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു. സദാനന്ദൻ പാറക്കൽ, ഡോ ബിനീഷ് പി പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242171/kitaris-and-baby-buffaloes-were-distributed)