---
title: "ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "Brain Plus Academy organized a football match in Naduvannoor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242172/brain-plus-academy-organized-a-football-match-in-naduvannoor"
published_at: "2024-10-13T00:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ac3a076911_0000_ATTACH__.jpg"
keywords: []
---

# ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂർ: ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

## Article Content

നടുവണ്ണൂർ: ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

നടുവണ്ണൂർ ഫുട്ബോൾ അക്കാദമിയിൽ വെച്ച് നടന്ന മത്സരം പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ. ഉദ്ഘാടനം ചെയ്തു.

അഷറഫ് പനച്ചിയിൽ, ജഗത്കൃഷ്ണ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

ആവേശകരമായ മത്സരത്തിൽ എസ്.എസ്.എൽ.സി. എ ടീം വിജയികളായി. വിജയികൾക്കുള്ള ട്രോഫി അഷറഫ് പനച്ചിയിലും റണ്ണറപ്പിനുള്ള ട്രോഫി ഇ.വിനോദും നല്കി.

ചടങ്ങിൽ അദ്ധ്യാപകരായ ഗീത, അഭിനന്ദ്, ആതിര, ശ്രീകല, നിധിൻ രാജ്, സുജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242172/brain-plus-academy-organized-a-football-match-in-naduvannoor)