---
title: "നടുവണ്ണൂർ തോട്ടുമൂല കോയമ്പത്ത താഴെതോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Unidentified dead body in Naduvannur Thotumula Coimbatore"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242315/unidentified-dead-body-in-naduvannur-thotumula-coimbatore"
published_at: "2024-10-13T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bcc69b7308_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ തോട്ടുമൂല കോയമ്പത്ത താഴെതോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** നടുവണ്ണൂർ: നടുവണ്ണൂർ തോട്ടുമൂല കോയമ്പത്ത താഴെ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

## Article Content

നടുവണ്ണൂർ: നടുവണ്ണൂർ തോട്ടുമൂല കോയമ്പത്ത താഴെ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

പുരുഷൻറെ മൃതദേഹമാണ് ഇന്ന് വൈകിട്ട് നാലുമണിയോടെ തോട്ടിൽ ഒഴുകി വന്ന നിലയിൽ വഴിയെ കടന്നു പോയ യുവാവ് ആദ്യം കണ്ടത്.

ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നുമില്ല.പ്രത്യക്ഷത്തിൽ മൃതദേഹത്തിന് പഴക്കമുള്ളതായി സംശയിക്കുന്നു. തോട്ടുമൂല പള്ളിക്ക് സമീപമുള്ള കൊയമ്പ്രത്ത് താഴെയാണ് മൃതദേഹം ഒഴുകിവന്ന നിലയിൽ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ജന പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തുന്നു.

ഏതാനും സമയത്തിനകം ഫയർഫോഴ്സ‌് എത്തി മൃതദേഹം പുറത്തെടുക്കും. അതേ സമയം സമീപപ്രദേശത്ത് നിന്ന് ഏതാനും ദിവസം മുമ്പ് കാണാതായ ആളെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242315/unidentified-dead-body-in-naduvannur-thotumula-coimbatore)