---
title: "ജനകീയ വായനശാല വെള്ളിയൂർ പുസ്തക ചർച്ച സംഘടിപ്പിച്ചു"
english_title: "People's Library Velliyur organized a book discussion"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242345/peoples-library-velliyur-organized-a-book-discussion"
published_at: "2024-10-13T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670be76197e6f_0000_ATTACH__.jpg"
keywords: []
---

# ജനകീയ വായനശാല വെള്ളിയൂർ പുസ്തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** നൊച്ചാട് : ജനകീയ വായനശാല വെള്ളിയൂർ പുസ്തക ചർച്ച സംഘടിപ്പിച്ചു.

## Article Content

നൊച്ചാട് : ജനകീയ വായനശാല വെള്ളിയൂർ പുസ്തക ചർച്ച സംഘടിപ്പിച്ചു.

അഖിൽ പി. ധർമ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിനെ ആസ്പദമാക്കിയാണ് പുസ്‌തക ചർച്ച സംഘടിപ്പിച്ചത്.

ചടങ്ങിൽ ശിവാനി പുസ്‌തകം പരിചയപ്പെടുത്തി. എസ്. രാജീവ് മോഡറേറ്റർ ആയിരുന്നു.

വി.പി. വിജയൻ, സിത്താര, ജമാലുദ്ദീൻ, രമ മണപ്പാട്ടിൽ, ഷീന, ലതിക രാജേഷ്, എം.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. എം.കെ. ഫൈസൽ സ്വാഗതവും മനോമി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242345/peoples-library-velliyur-organized-a-book-discussion)