---
title: "കോളിയോട്ട് താഴം ജംഗ്ഷനിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 40 ഓളം പേർക്ക് പരിക്ക് "
english_title: "Collision accident between private buses at Koliot Down Junction; Around 40 people were injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242528/collision-accident-between-private-buses-at-koliot-down-junction-around-40-people-were-injured"
published_at: "2024-10-14T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ced5f888b8_0000_ATTACH__.jpg"
keywords: []
---

# കോളിയോട്ട് താഴം ജംഗ്ഷനിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 40 ഓളം പേർക്ക് പരിക്ക് 

> **Lead Summary:** **അത്തോളി : **കോളിയോട്ട് താഴം ജംഗ്ഷനിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 40 ഓളം പേർക്ക് പരിക്ക് . ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.

## Article Content

**അത്തോളി : **കോളിയോട്ട് താഴം ജംഗ്ഷനിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 40 ഓളം പേർക്ക് പരിക്ക് . ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.

കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്കും കുറ്റ്യാടിയിൽ നിന്നും കോഴിക്കോടേക്കും സർവീസ് നടത്തുന്ന ബസാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരിൽ 20 പേരെ ഗവ മെഡിക്കൽ കോളേജ് ആശുപത്രി, 15 പേരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രി, 2 പേരെ മേത്ര ഹോസ്പിറ്റലിലും 3 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

കുറ്റ്യാടി യിൽ നിന്നുള്ള ബസ് മറ്റൊരു വാഹനത്തെ മറി കടന്ന് അമിത വേഗതയിൽ ഇരു ബസും കൂട്ടിയിടിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242528/collision-accident-between-private-buses-at-koliot-down-junction-around-40-people-were-injured)