---
title: "എൻ. ഇ. ബാലകൃഷ്ണമാരാരുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബാലേട്ടൻ അനുസ്മരണ സദസ് സംഘടിപ്പിച്ചു "
english_title: "E. Baletan organized a memorial service on the occasion of the second death anniversary of Balakrishna."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242593/e-baletan-organized-a-memorial-service-on-the-occasion-of-the-second-death-anniversary-of-balakrishna"
published_at: "2024-10-14T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d475bb1550_0000_ATTACH__.jpg"
keywords: []
---

# എൻ. ഇ. ബാലകൃഷ്ണമാരാരുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബാലേട്ടൻ അനുസ്മരണ സദസ് സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് - അഖില കേരളമാരാർ ക്ഷേമ സഭ മുൻ സംസ്ഥാന പ്രസിഡണ്ടും ടി.ബി.എസിൻ്റെ സ്ഥാപക മാനേജിംഗ് ഡയറക്ടറുമായ എൻ. ഇ. ബാലകൃഷ്ണമാരാരുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ബാലേട്ടൻ അനുസ്മരണ സദസ് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ജയ പ്രശാന്ത് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് - അഖില കേരളമാരാർ ക്ഷേമ സഭ മുൻ സംസ്ഥാന പ്രസിഡണ്ടും ടി.ബി.എസിൻ്റെ സ്ഥാപക മാനേജിംഗ് ഡയറക്ടറുമായ എൻ. ഇ. ബാലകൃഷ്ണമാരാരുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ബാലേട്ടൻ അനുസ്മരണ സദസ് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ജയ പ്രശാന്ത് ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് ചെരിയാല ജനാർദന മാരാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ.വി. ബാലമാരാർ, ജോ. സെക്രട്ടറി കെ. എം സത്യനാരായണമാരാർ, സുരേന്ദ്ര മാരാർ, രാജേന്ദ്രമാരാർ, നന്ദ മാരാർ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച ആനന്ദമാരാർ, ടി. മാധവ മാരാർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242593/e-baletan-organized-a-memorial-service-on-the-occasion-of-the-second-death-anniversary-of-balakrishna)