---
title: "സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനം തിരുവാഞ്ചെരി പൊയിലിൽ വെച്ച് നടന്നു"
english_title: "CPIM Panangad Local Conference was held at Thiruvanchery Poil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242603/cpim-panangad-local-conference-was-held-at-thiruvanchery-poil"
published_at: "2024-10-15T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d64fa272ec_0000_ATTACH__.jpg"
keywords: []
---

# സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനം തിരുവാഞ്ചെരി പൊയിലിൽ വെച്ച് നടന്നു

> **Lead Summary:** പനങ്ങാട് : സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനം ഒക്ടോബർ 13, 14 തിയ്യതികളിൽ തിരുവാഞ്ചെരി പൊയിലിൽ വെച്ച് നടന്നു. സ :ഇ.രത്നാകരൻ നഗറിൽ വെച്ച് നടന്നു. പ്രതിനിധി സമ്മേളനം സി പി ഐ എം ജില്ല കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു.

## Article Content

പനങ്ങാട് : സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനം ഒക്ടോബർ 13, 14 തിയ്യതികളിൽ തിരുവാഞ്ചെരി പൊയിലിൽ വെച്ച് നടന്നു. സ :ഇ.രത്നാകരൻ നഗറിൽ വെച്ച് നടന്നു. പ്രതിനിധി സമ്മേളനം സി പി ഐ എം ജില്ല കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു.

ഇസ്മയിൽ കുറുമ്പൊയിൽ, പി.പി. രവീന്ദ്രനാഥ്, വി.എം. കുട്ടികൃഷ്ണൻ, എ.സി. ബൈജു എന്നിവർ സംസാരിച്ചു.

വി ഉണ്ണി ,കെ. പി. സഹിർ മാസ്റ്റർ, കെ.ഷീല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. :പി.കെ. സുനീർ റിപ്പോർട്ട് അവതരിപ്പിച്ചു.

  പുതിയ ലോക്കൽ സെക്രട്ടറിയായി ആർ.കെ. മനോജിനെ തെരഞ്ഞെടുത്തു. 14-10.24 ന് തിരുവാഞ്ചെരി പൊയിലിൽ വെച്ച് നടന്ന പൊതുസമ്മേളനം DYFI സംസ്ഥാന നേതാവ് ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

ഉണ്ണികൃഷ്ണൻ കോട്ടത്തറ, വി.എം. കുട്ടികൃഷ്ണൻ പ്രസംഗിച്ചു. എം. ഷാജു മാസ്റ്റർ സ്വാഗതം പറഞ്ഞു. ആർ.കെ. മനോജ് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242603/cpim-panangad-local-conference-was-held-at-thiruvanchery-poil)