---
title: "മദ്രസകൾ നിർത്തലാക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം അപകടകരം -ചന്ദ്രൻ പൂക്കിണാറമ്പത്ത്"
english_title: "Central government's move to abolish madrasas is dangerous - Chandran Pookkinarampath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242605/central-governments-move-to-abolish-madrasas-is-dangerous-chandran-pookkinarampath"
published_at: "2024-10-15T00:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d696bc0cf4_0000_ATTACH__.jpg"
keywords: []
---

# മദ്രസകൾ നിർത്തലാക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം അപകടകരം -ചന്ദ്രൻ പൂക്കിണാറമ്പത്ത്

> **Lead Summary:** നടുവണ്ണൂർ : മദ്രസകൾ നിർത്തലാക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം അപകടകരമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത്.

## Article Content

നടുവണ്ണൂർ : മദ്രസകൾ നിർത്തലാക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം അപകടകരമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത്.

നാഷണൽ ജനതാദൾ കേരളം ഒഴികെ മറ്റുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മുസ്‌ലിം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ.

ഇത്തരത്തിലുള്ള മദ്രസകൾ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢനീക്കത്തിനെതിരെ ബഹുജനങ്ങളെയണിനിരത്തിക്കൊണ്ട് ശക്തമായ പ്രതിരോധം തീർക്കുമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242605/central-governments-move-to-abolish-madrasas-is-dangerous-chandran-pookkinarampath)