---
title: "നടുവണ്ണൂർ തോട്ടുമൂലയിലെ കോയമ്പ്രത്ത് താഴെ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്‌കനെ തിരിച്ചറിഞ്ഞു"
english_title: "A middle-aged man found dead under Coimbatore in Thotumula, Natuvannur has been identified"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242767/a-middle-aged-man-found-dead-under-coimbatore-in-thotumula-natuvannur-has-been-identified"
published_at: "2024-10-15T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e505d4ed07_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ തോട്ടുമൂലയിലെ കോയമ്പ്രത്ത് താഴെ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്‌കനെ തിരിച്ചറിഞ്ഞു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ തോട്ടുമൂലയിലെ കോയമ്പ്രത്ത് താഴെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തിയ മധ്യവയസ്‌കനെ തിരിച്ചറിഞ്ഞു. മരിച്ചത് നൊച്ചാട് കിഴക്കേടത്ത് അബ്‌ദുറഹിമാൻ ആണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ തോട്ടുമൂലയിലെ കോയമ്പ്രത്ത് താഴെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തിയ മധ്യവയസ്‌കനെ തിരിച്ചറിഞ്ഞു. മരിച്ചത് നൊച്ചാട് കിഴക്കേടത്ത് അബ്‌ദുറഹിമാൻ ആണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.

പരേതനെ 53 വയസ്സുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ഒക്ടോബർ 5 മുതൽ കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് നടുവണ്ണൂർ തോട്ടുമൂല വാഴോത്ത് താഴെ തോട്ടിൽ അഞ്ജാത മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

തുടർന്ന് പേരാമ്പ്ര പോലീസിനെ വിവരമറിയിച്ചു. പേരാമ്പ്ര ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.

മൂന്ന് ദിവസത്തിലധികം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം ' തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

അജ്ഞാതമൃതദേഹം എന്ന നിലയിൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു. ഇയാളുടെ ബന്ധുക്കൾ തിങ്കളാഴ്ച മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

53 വയസ്സ് പ്രായമുണ്ട്. പരേതരായ കിഴക്കേടത്ത് അമ്മദ് കദീശാ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ മൊയ്‌തി, ആയിഷ (മൂലാട്).നൊച്ചാട് ജുമാഅത്ത് പള്ളിയിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം ഖബറടക്കം നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242767/a-middle-aged-man-found-dead-under-coimbatore-in-thotumula-natuvannur-has-been-identified)