---
title: "ബോധവത്കരണ റാലിയും സ്തനാർബുദ പരിശോധനയും 20 ന്  "
english_title: "Awareness rally and breast cancer screening on 20"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243092/awareness-rally-and-breast-cancer-screening-on-20"
published_at: "2024-10-16T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ffd0ca85f8_0000_ATTACH__.jpg"
keywords: []
---

# ബോധവത്കരണ റാലിയും സ്തനാർബുദ പരിശോധനയും 20 ന്  

> **Lead Summary:** > നടുവണ്ണൂർ:ലയൺസ് ക്ലബ് 'ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ഇ യുടെ കീഴിൽ ലയൺസ് ക്ലബ് നടുവണ്ണർ, പഞ്ചായത്ത് സിഡിഎസിൻ്റെ സഹകരണത്തോടെ ഒക്ടോബർ 20ന് ഞായറാഴ്ച രാവിലെ 9 മണിക്ക് "പിങ്കത്തോൺ" എന്ന പേരിൽ സ്ഥാനാർബുദ ബോധവൽക്കരണ റാലിയും തുടർന്ന് പഞ്ചായത്ത് ഹാളിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്ഥാനാർബുദ പരിശോധനയും നടത്തുന്നു.

## Article Content

> നടുവണ്ണൂർ:ലയൺസ് ക്ലബ് 'ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ഇ യുടെ കീഴിൽ ലയൺസ് ക്ലബ് നടുവണ്ണർ, പഞ്ചായത്ത് സിഡിഎസിൻ്റെ സഹകരണത്തോടെ ഒക്ടോബർ 20ന് ഞായറാഴ്ച രാവിലെ 9 മണിക്ക് "പിങ്കത്തോൺ" എന്ന പേരിൽ സ്ഥാനാർബുദ ബോധവൽക്കരണ റാലിയും തുടർന്ന് പഞ്ചായത്ത് ഹാളിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്ഥാനാർബുദ പരിശോധനയും നടത്തുന്നു.

വെള്ളോട്ട് അങ്ങാടിയിൽ വച്ച് റാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിപി ദാമോദരൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്യും.

റാലിക്ക് ശേഷം പഞ്ചായത്ത് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്ന ബോധവൽക്കരണ ക്ലാസും സ്ക്രീനിങ് ക്യാമ്പും ബഹുമാനപ്പെട്ട ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി എം ശശി ഉദ്ഘാടനം ചെയ്യുന്നതാണ്.

അന്തർദേശീയമായി അർബുദ ബോധവൽകരണത്തിൻ്റെ ഭാഗമായി ഈ വർഷം ഒക്ടോബർ പിങ്ക് മാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് പ്രസ്തുത പരിപാടി നടത്തുന്നത്.

ലയൺസ് ഡിസ്ട്രിക്കിന് 318 ഇ യുടെ കീഴിലുള്ള കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് എന്നീ നാലു ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് ഒരേ ദിവസം പരിപാടി നടത്തുന്നത്. അന്നേ ദിവസം ലയൺസ് ക്ലബ് നൽകുന്ന പിങ്ക് ടീ ഷർട്ട് ധരിച്ചു കൊണ്ടാണ് റാലിയിൽ പങ്കെടുക്കേണ്ടത്.

റാലിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദ പരിശോധനയ്ക്ക് മുൻഗണന നൽകുന്നതാണ്. പത്രസമ്മേളനത്തിൽ സി.സുരേഷ് ബാബു (പ്രസി.), പി. രാധാകൃഷ്ണൻ (വൈസ് പ്രസി.), സി.രവീന്ദ്രനാഥ് (വൈസ് പ്രസി.), അനിൽ കോളിയോട്ട് (സെക്ര.), കെ.ബി. ലതീഷ് (ഖജാ.).എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243092/awareness-rally-and-breast-cancer-screening-on-20)