---
title: "റെൻസ് ഫെഡ് കൊയിലാണ്ടി താലൂക്കിൻ്റെ നാലാമത് സമ്മേളനം ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു"
english_title: "The 4th Conference of Rens Fed Koilandi Taluk was held at Balusherry Green Arena Auditorium."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243094/the-4th-conference-of-rens-fed-koilandi-taluk-was-held-at-balusherry-green-arena-auditorium"
published_at: "2024-10-16T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671000bd92fb6_0000_ATTACH__.jpg"
keywords: []
---

# റെൻസ് ഫെഡ് കൊയിലാണ്ടി താലൂക്കിൻ്റെ നാലാമത് സമ്മേളനം ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു

> **Lead Summary:** **ബാലുശ്ശേരി : **റെൻസ് ഫെഡ് കൊയിലാണ്ടി താലൂക്കിൻ്റെ നാലാമത് സമ്മേളനവും എസ്.എസ്.സതീഷ് ബാബു അനുസ്മരണവും ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.

## Article Content

**ബാലുശ്ശേരി : **റെൻസ് ഫെഡ് കൊയിലാണ്ടി താലൂക്കിൻ്റെ നാലാമത് സമ്മേളനവും എസ്.എസ്.സതീഷ് ബാബു അനുസ്മരണവും ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.

താലൂക്ക് പ്രസിഡണ്ട് സി.എം.ശ്രീനിവാസന്‍ അദ്ധ്യക്ഷനായ സമ്മേളനം ബാലിശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത ഉദ്‌ഘാടനം ചെയ്തു.

സമ്മേളനത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായി.

എഞ്ചിനിയര്‍ പി മുഹമ്മദ് ഫൈസല്‍ മുഖ്യ പ്രഭാഷണവും മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ. മനോജ് സതീഷ് ബാബു അനുസ്മരണവും നടത്തി.ഷിജി.ടി.എം അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംഘടന സെഷന്‍ ജില്ലാ പ്രസിഡണ്ട് കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു.

പുതിയ പ്രസിഡന്റ് ടി.പി. മുഹമ്മദ്, സെക്രട്ടറി കെ. പ്രബിന്‍, ട്രഷറര്‍ പി.കെ. ഗോപിനാഥ് എന്നിവരെ തിരഞ്ഞെടുത്തു. വി.സി നാരായണന്‍ നമ്പ്യാര്‍, ഗിരീഷ് ബാബു, രാംമോഹന്‍, സൂര്യേഷ്, പ്രമോദ് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243094/the-4th-conference-of-rens-fed-koilandi-taluk-was-held-at-balusherry-green-arena-auditorium)