---
title: "പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ്റെ ഓർമ്മ ദിനം; ബാലുശ്ശേരി എ.യു.പി. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Environmentalist Prof. Sobhindra's Remembrance Day; Balushery A.U.P. Various programs were organized in the school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243254/environmentalist-prof-sobhindras-remembrance-day-balushery-aup-various-programs-were-organized-in-the-school"
published_at: "2024-10-17T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710db84c0466_0000_ATTACH__.jpg"
keywords: []
---

# പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ്റെ ഓർമ്മ ദിനം; ബാലുശ്ശേരി എ.യു.പി. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** ബാലുശ്ശേരി : പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ്റെ ഓർമ്മ ദിനം പ്രമാണിച്ച് ബാലുശ്ശേരി എ.യു.പി. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആകാശവാണി ശ്രദ്ധ അവതാരകൻ പ്രകാശ് കരുമല ക്ലാസെടുത്തു.

## Article Content

ബാലുശ്ശേരി : പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ്റെ ഓർമ്മ ദിനം പ്രമാണിച്ച് ബാലുശ്ശേരി എ.യു.പി. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആകാശവാണി ശ്രദ്ധ അവതാരകൻ പ്രകാശ് കരുമല ക്ലാസെടുത്തു.

വിവിധ കായിക ഇനങ്ങളിൽ വിജയം നേടിയ കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് ഫല വൃക്ഷ തൈ നടുകയുമുണ്ടായി. 

പ്രഥമാധ്യാപിക ആശ എ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി നിജിൽ കെ എം അദ്ധ്യക്ഷത വഹിച്ചു. അജിത്ത് മാസ്റ്റർ , ധന്യ ടീച്ചർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243254/environmentalist-prof-sobhindras-remembrance-day-balushery-aup-various-programs-were-organized-in-the-school)