---
title: "പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടനം ചെയ്തു "
english_title: "Breakfast program for primary students was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243265/breakfast-program-for-primary-students-was-inaugurated"
published_at: "2024-10-17T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710e3c6d4af8_0000_ATTACH__.jpg"
keywords: []
---

# പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഉള്ളിയേരി : **ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാതഭക്ഷണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കഞ്ചേരി ഗവ: എല്‍.പി. സ്‌കൂളില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിര്‍വഹിച്ചു.

## Article Content

**ഉള്ളിയേരി : **ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാതഭക്ഷണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കഞ്ചേരി ഗവ: എല്‍.പി. സ്‌കൂളില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിര്‍വഹിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ ബീന ടീച്ചര്‍, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക പൂമഠത്തില്‍, വാര്‍ഡ് മെമ്പര്‍ സുജാത നമ്പൂതിരി, പഞ്ചായത്ത് ഇംപ്ലിമെന്റിങ് ഓഫീസര്‍ ഗണേശ് കക്കഞ്ചേരി, പി ടി എ പ്രസിഡന്റ് മുഹമ്മദ് മണ്ടകശ്ശേരി, എം പി ടി എ ചെയര്‍ പേര്‍സണ്‍ കെ ഷൈമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കക്കഞ്ചേരി ജി എല്‍ പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മോഹന്‍ദാസ് ടി.എം. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബിരമ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243265/breakfast-program-for-primary-students-was-inaugurated)