---
title: "സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു"
english_title: "CPIM re-elected VK Kiran Raj as Nanmanda South Local Secretary"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243325/cpim-re-elected-vk-kiran-raj-as-nanmanda-south-local-secretary"
published_at: "2024-10-17T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671132cf7ec32_0000_ATTACH__.jpg"
keywords: []
---

# സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു

> **Lead Summary:** നന്മണ്ട : സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പൂർത്തിയായി.

## Article Content

നന്മണ്ട : സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പൂർത്തിയായി.

സെക്രട്ടറിയായി വി.കെ. കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു.

രാവിലെ മുതിർന്ന പാർട്ടി അംഗം അസീസ് പതാക ഉയർത്തി. യു.എം വേലായുധൻ നഗറിൽ പ്രതിനിധി സമ്മേളനം ഏരിയ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം എൻ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയർമാൻ മുകേഷ് സ്വാഗതം പറഞ്ഞു.

ദേവാനന്ദൻ മാസ്റ്റർ,എൻ.കെ ബിന്ദു, നിസാമുദ്ദീൻ അടങ്ങിയ പ്രൊസീഡിയം യോഗനടപടികൾ നിയന്ത്രിച്ചു.

നാളെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243325/cpim-re-elected-vk-kiran-raj-as-nanmanda-south-local-secretary)