---
title: "ഉപജില്ലവിദ്യാരംഗം സർഗോത്സവം ശനിയാഴ്ച കായണ്ണയിൽ"
english_title: " Sub-District Education Sargolsavam Festival Saturday in Kayanna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243329/sub-district-education-sargolsavam-festival-saturday-in-kayanna"
published_at: "2024-10-17T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671134d65805e_0000_ATTACH__.jpg"
keywords: []
---

# ഉപജില്ലവിദ്യാരംഗം സർഗോത്സവം ശനിയാഴ്ച കായണ്ണയിൽ

> **Lead Summary:** കായണ്ണ : പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി വർഷത്തെസർഗോത്സവം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ കായണ്ണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

## Article Content

കായണ്ണ : പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി വർഷത്തെസർഗോത്സവം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ കായണ്ണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും എഴുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കലാ-സാഹിത്യ മേഖലകളിലെ മികച്ച പ്രതിഭകൾശിൽപശാലക്ക് നേതൃത്വം നൽകും.

രാവിലെ 11 മണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ: കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജശശി സമ്മാനവിതരണം നടത്തും. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടക്കും.

മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായ പി.ടി.എ. പ്രസിഡണ്ട് പി.കെ.ബിജു, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ്, കോഡിനേറ്റർ വി.എം അഷറഫ്,പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം. ഭാസ്ക്കരൻ, ബി.ബി. ബിനീഷ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243329/sub-district-education-sargolsavam-festival-saturday-in-kayanna)