---
title: "സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ"
english_title: "Kotanchery St. Joseph's Higher Secondary School Overall Champions in Sub-District Sports Mela"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243337/kotanchery-st-josephs-higher-secondary-school-overall-champions-in-sub-district-sports-mela"
published_at: "2024-10-17T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67113a7cdccd7_0000_ATTACH__.jpg"
keywords: []
---

# സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

> **Lead Summary:** **കോടഞ്ചേരി : **ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി സബ്ജില്ല കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 282 പോയിൻ്റുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

## Article Content

**കോടഞ്ചേരി : **ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി സബ്ജില്ല കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 282 പോയിൻ്റുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

ജൂനിയർ ബോയ്സിൽ സോനു ചാക്കോ,മാത്യു ബിബിൻ,ജൂനിയർ ഗേൾസിൽ പാർവതി ഗോപാലകൃഷ്ണൻ,സീനിയർ ബോയ്സിൽ ഇമ്മാനുവൽ ജോൺ,സീനിയർ ഗേൾസിൽ ആൻ മരിയ ടോബി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.വിജയികൾക്കുള്ള ട്രോഫികൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.വിനോദ് വിതരണം ചെയ്തു.

കായികാധ്യാപകൻ അനൂപ് ജോസാണ് കുട്ടികൾക്ക് മികച്ച പരിശീലനം നല്കിയത്.

സ്കൂൾ മാനേജർ ഫാ.കുര്യക്കോസ് ഐക്കൊളമ്പിൽ,പ്രിൻസിപ്പൽ വിജോയി തോമസ്,ഹെഡ്മാസ്റ്റർ ബിനു ജോസ്,പിടിഎ പ്രസിഡണ്ട് റോക്കച്ചൻ പുതിയേടത്ത്,വൈസ് പ്രസിഡണ്ട് വാസുദേവൻ മാസ്റ്റർ ഞാറ്റുകാലായിൽ എന്നിവർ വിജയികളെ അഭിനന്ദിച്ചു.

കായികാധ്യാപകനായ ഷാജി ജോൺ പുതിയേടത്ത്,സ്കൂളിലെ അധ്യാപക - അനധ്യാപകർ എന്നിവർ കുട്ടികൾക്ക് പരിപൂർണ്ണ പിന്തുണ നല്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243337/kotanchery-st-josephs-higher-secondary-school-overall-champions-in-sub-district-sports-mela)