---
title: "അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Jivadyuti Blood Donation Camp was organized at Thinallur Government Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243615/jivadyuti-blood-donation-camp-was-organized-at-thinallur-government-higher-secondary-school"
published_at: "2024-10-18T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712977066cc5_0000_ATTACH__.jpg"
keywords: []
---

# അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **അവിടനല്ലൂർ : **അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും കേരള പോലീസ് പോൾ ബ്ലഡ് ആപ്പും MVR ക്യാൻസർ സെന്ററുമായി ചേർന്ന് ജീവദ്യുതി രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു.

## Article Content

**അവിടനല്ലൂർ : **അവിടനല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും കേരള പോലീസ് പോൾ ബ്ലഡ് ആപ്പും MVR ക്യാൻസർ സെന്ററുമായി ചേർന്ന് ജീവദ്യുതി രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു.

കോട്ടൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ രക്തദാനം നടത്തി.

പിടി എ പ്രസിഡന്റ് സജീവൻ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജിത്ത് കെ കെ ഉദ്ഘാടനം നിർവ്വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ രക്തദാന സന്ദേശം നൽകി. വാർഡ് മെമ്പർ ആർ കെ ഫെബിൻ ലാൽ,പ്രിൻസിപ്പൽ ടി കെ ഗോപി, പ്രധാന അധ്യാപിക വാസന്തി പി, സ്റ്റാഫ് സെക്രട്ടറി റിജുകുമാർ കെ സി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശാലിനി പി കെ എന്നിവർ സംസാരിച്ചു.

എൻഎസ്എസ് വളണ്ടിയർ ശ്രീ കാർത്തിക നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243615/jivadyuti-blood-donation-camp-was-organized-at-thinallur-government-higher-secondary-school)