---
title: "സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതലുള്ള എസ് എസ് എൽസി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു"
english_title: "St. Thomas High School organized the SSLC batch students' gathering since 1982 in the school hall."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244166/st-thomas-high-school-organized-the-sslc-batch-students-gathering-since-1982-in-the-school-hall"
published_at: "2024-10-21T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67162601adbf9_0000_ATTACH__.jpg"
keywords: []
---

# സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതലുള്ള എസ് എസ് എൽസി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതലുള്ള എസ് എസ് എൽസി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു.

## Article Content

കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതലുള്ള എസ് എസ് എൽസി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് സണ്ണി എബ്രയിൽ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.വി. ബെന്നി മുഖ്യ പ്രഭാഷണം നടത്തി.

പി ടി എ വൈസ് പ്രസിഡൻ്റ് ജലീൽ കുന്നുംപുറത്ത്, അധ്യക്ഷതവഹിച്ചു.

സാജിത അബു, പ്രധാനാധ്യാപകൻ ഷിബു മാത്യുസ് , പി.എ. വേലായുധൻ, ഷൗക്കത്ത് പുത്തൻവീട്ടിൽ, തമ്പാൻ തോമസ്, ജിജി കൂനുക്കുന്നേൽ, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് സി. ആൻസി എന്നിവർ പ്രസംഗിച്ചു.

സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ (രക്ഷാധികാരി), വി.വി. ബെന്നി (അഡ്വൈസർ ), പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട (ചെയർമാൻ), പ്രധാനാധ്യാപകൻ ഷിബു മാത്യൂസ് ( വൈസ് ചെയർമാൻ), സണ്ണി എമ്പ്രയിൽ (ജനറൽ കൺവീനർ), സാജിത അബു (ജോ. കൺവീനർ), കെ.സി.ബിജു കൊച്ചു വീട്ടിൽ (സെക്രട്ടറി),ജലീൽ കുന്നുംപുറത്ത്, സിനി ഐസക്, തമ്പാൻ തോമസ്, സുജിത്ത് ചിലമ്പിക്കുന്നേൽ, ജോസ് അറയ്ക്കൽ, ഷൗക്കത്ത് പുത്തൻവീട്ടിൽ, അബൂബക്കർ കുന്നത്തേരി, പ്രബീഷ് തളിയോത്ത് , സമീർ (കോഓർഡിനേറ്റർമാർ), ജോബി വാളിയംപ്ലാക്കൽ, ജോബി കാഞ്ഞിരത്തുംകുഴിയിൽ ( പിആർ ഒ), അജയ് കാനാട്ട് (ട്രഷറർ). എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഫോൺ: 81119 17298.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244166/st-thomas-high-school-organized-the-sslc-batch-students-gathering-since-1982-in-the-school-hall)