---
title: "ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ ‘ചിതറിയ കലാചിത്രങ്ങളു’ടെ കവർ പ്രകാശനം ചെയ്തു"
english_title: "Famous writer and painter Dr. V. The cover of Padmavati's new collection of essays 'Chitaria Kalachitra' has been released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244167/famous-writer-and-painter-dr-v-the-cover-of-padmavatis-new-collection-of-essays-chitaria-kalachitra-has-been-released"
published_at: "2024-10-21T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716275fdb290_0000_ATTACH__.jpg"
keywords: []
---

# ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ ‘ചിതറിയ കലാചിത്രങ്ങളു’ടെ കവർ പ്രകാശനം ചെയ്തു

> **Lead Summary:** **ബാലുശ്ശേരി : **പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ ‘ചിതറിയ കലാ ചിത്രങ്ങളു’ടെ കവർ പ്രകാശനം കവി മേലൂർ വാസുദേവൻ ഫേസ് ബുക്ക്‌ പേജിലൂടെ നിർവ്വഹിച്ചു.

## Article Content

**ബാലുശ്ശേരി : **പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ ‘ചിതറിയ കലാ ചിത്രങ്ങളു’ടെ കവർ പ്രകാശനം കവി മേലൂർ വാസുദേവൻ ഫേസ് ബുക്ക്‌ പേജിലൂടെ നിർവ്വഹിച്ചു.

വിഷയ വൈവിദ്ധ്യം കൊണ്ടും പഠനത്തിന്റെ സമഗ്രത കൊണ്ടും ഏറെ ശ്രദ്ധേയമാണ് ഈ പുസ്തകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാത്രമല്ല, മലയാളത്തിൽ ഒരു രചയിതാവ് തന്റെ 97ാം വയസ്സിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകമെന്ന അപൂർവ്വതകൂടി ഈ പുസ്തകത്തിനുണ്ട്.

പേപ്പർ സ്‌ക്വയർ പബ്ലിഷേഴ്സ്, തൃശ്ശൂർ ആണ് പ്രസാധകർ. പുസ്തകത്തിന്റെ പ്രകാശനം നവംബർ 3 ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവ വാര്യർ കൊയിലാണ്ടിയിൽ വച്ച് നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244167/famous-writer-and-painter-dr-v-the-cover-of-padmavatis-new-collection-of-essays-chitaria-kalachitra-has-been-released)