---
title: "കായണ്ണ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് അഡ്വ : പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു"
english_title: "Kayanna Service Co-operative Bank's new branch was inaugurated by Adv: PA Muhammad Riaz"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244316/kayanna-service-co-operative-banks-new-branch-was-inaugurated-by-adv-pa-muhammad-riaz"
published_at: "2024-10-22T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67172d7a3d99f_0000_ATTACH__.jpg"
keywords: []
---

# കായണ്ണ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് അഡ്വ : പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കായണ്ണ : **കായണ്ണ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് ചെറുക്കാട് കോളനിമുക്കിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ : പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കായണ്ണ : **കായണ്ണ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് ചെറുക്കാട് കോളനിമുക്കിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ : പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

ബാലുശേരി എം എൽ എ അഡ്വ: കെ എം സച്ചിൻദേവ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ആദ്യ നിക്ഷേപം കായണ്ണ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി കെ ശശി സ്വീകരിച്ചു. ഷെയർ സമാഹരണം യൂണിറ്റ് ഇൻസ്‌പെക്ടർ പി കെ സന്തോഷ്‌ കുമാർ സ്വീകരിച്ചു.

കോട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി എച്ച് സുരേഷ്, കായണ്ണ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി ടി ഷീബ ടീച്ചർ, പേരാമ്പ്ര ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ രജിത, കായണ്ണ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ നാരായണൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിൻഷ കെ വി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബിജി സുനിൽകുമാർ, ഗാന കെ സി, പി സി ബഷീർ, ജയപ്രകാശ് കായണ്ണ,

കാർഷിക വികസന തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് എം ഋഷികേശൻ, കൈരളി ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് പി പി സജീവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ എം രാമചന്ദ്രൻ, പൊയിൽ വിജയൻ, രാജഗോപാലൻ കവിലിശ്ശേരി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ബാങ്ക് സെക്രട്ടറി പി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് ടി സി ജിപിൻ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡണ്ട് പി സി കരുണാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244316/kayanna-service-co-operative-banks-new-branch-was-inaugurated-by-adv-pa-muhammad-riaz)