---
title: " ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സര്‍വീസ് ക്യാമ്പ് "
english_title: "Small Agricultural Machinery Repair Service Camp at balusseri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247184/small-agricultural-machinery-repair-service-camp-at-balusseri"
published_at: "2024-11-04T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728956a5e1e0_ball.jpg"
keywords: []
---

#  ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സര്‍വീസ് ക്യാമ്പ് 

> **Lead Summary:** **ബാലുശ്ശേരി:** ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് പനങ്ങാട് കൃഷി ഭവന്‍ പരിസരത്ത് വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

## Article Content

**ബാലുശ്ശേരി:** ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് പനങ്ങാട് കൃഷി ഭവന്‍ പരിസരത്ത് വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 10 മുതല്‍ 5 മണി വരെ ഉള്ള ഏകദിന ക്യാമ്പിലേക്ക് പ്രസ്തുത ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന കര്‍ഷകര്‍ സര്‍വീസ് ചെയ്യാനുള്ള യന്ത്രങ്ങളുമായി എത്തിച്ചേരുക. പമ്പ്സെറ്റ്, ബ്രഷ് കട്ടർ, സ്പ്രേയർ, ഗാർഡൻ ടില്ലർ, കള കട്ടർ മുതലായ എല്ലാ കാര്‍ഷിക യന്ത്രങ്ങളും സര്‍വീസ് ചെയ്യുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247184/small-agricultural-machinery-repair-service-camp-at-balusseri)