---
title: "കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അത്തോളിക്കും അഭിമാന നേട്ടം"
english_title: "Atholi also a proud achievement in the State School Olympics held in Kochi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247622/atholi-also-a-proud-achievement-in-the-state-school-olympics-held-in-kochi"
published_at: "2024-11-06T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b78d4ae8e9_0000_ATTACH__.jpg"
keywords: []
---

# കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അത്തോളിക്കും അഭിമാന നേട്ടം

> **Lead Summary:** അത്തോളി : കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അത്തോളിക്കും അഭിമാന നേട്ടം.

## Article Content

അത്തോളി : കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അത്തോളിക്കും അഭിമാന നേട്ടം.

അത്തോളി ജി വി എച്ച് എസ് എസ് ലെ 10 ആം ക്ലാസ് വിദ്യാർഥി അബ്രഹാം റോയി ഉൾപ്പെടെ കോഴിക്കോട് ജില്ലാ ജൂനിയർ ബാഡ്മിന്റൺ ടീം ഗോൾഡ് മെഡൽ നേടി.

അത്തോളി ജി വി എച്ച് എസ് എസിലെ പി ടി എ യുടെ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജില്ലാ ടിം മാനേജർ രജീഷ് അത്തോളി ന്യൂസിനോട് പറഞ്ഞു.

അബ്രഹാം റോയിയിലൂടെ സ്പോർട്സ് രംഗത്ത് അത്തോളിക്ക് അഭിമാന നേട്ടം കൈവരിച്ചതിൽ നാട്ടുകാർ അഭിമാനിക്കുന്നതായി പി ടി എ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരയ്ക്കൽ പറഞ്ഞു.

എൽ പി സ്കൂൾ തല മത്സരങ്ങളിൽ തുടങ്ങി അബ്രഹാം റോയി മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ടെന്ന് അധ്യാപകർ വ്യക്തമാക്കി.അത്തോളി കൊളക്കാട് സ്വദേശി റോയിയുടെ മകനാണ് .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247622/atholi-also-a-proud-achievement-in-the-state-school-olympics-held-in-kochi)