---
title: "പാത്തിപ്പാറമുക്കിലെ പഴേടത്ത് മോഹനന്റെ പലചരക്ക് സ്റ്റേഷനറികട കത്തി നശിച്ചു"
english_title: "Mohanan's grocery station shop at Pathiparamuk was gutted by fire"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247855/mohanans-grocery-station-shop-at-pathiparamuk-was-gutted-by-fire"
published_at: "2024-11-07T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cf6a03a426_0000_ATTACH__.jpg"
keywords: []
---

# പാത്തിപ്പാറമുക്കിലെ പഴേടത്ത് മോഹനന്റെ പലചരക്ക് സ്റ്റേഷനറികട കത്തി നശിച്ചു

> **Lead Summary:** കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ പാത്തിപ്പാറമുക്കിലെ പഴേടത്ത് മോഹനൻ എന്നയാളുടെ ഉടസ്ഥതയിലുള്ള കുയ്യടി ഉണ്ണിനായർ കച്ചവടം ചെയ്യുന്ന പലചരക്ക് സ്റ്റേഷനറികടകത്തി നശിച്ചു.

## Article Content

കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ പാത്തിപ്പാറമുക്കിലെ പഴേടത്ത് മോഹനൻ എന്നയാളുടെ ഉടസ്ഥതയിലുള്ള കുയ്യടി ഉണ്ണിനായർ കച്ചവടം ചെയ്യുന്ന പലചരക്ക് സ്റ്റേഷനറികടകത്തി നശിച്ചു.

മസാല സാധനങ്ങൾ, സ്റ്റേഷനറി ഫ്രിഡ്ജ് എന്നിവയെല്ലാം കത്തി നശിക്കുകയുണ്ടായി.

ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു..കട തുറക്കുന്നതിനായി ഉടമസ്ഥൻ കടയിലെത്തി ഷട്ടർ തുറന്ന സമയത്ത് കത്തി നിൽക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്.

തലേദിവസം കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഇടിമിന്നൽ വൈദ്യുതി ഷോർട്ട്സർക്യൂട്ട് മൂലമാകാം തീപിടിച്ചതെന്ന് കരുതുന്നു.സംഭവ സ്ഥലത്ത് ബാലുശ്ശേരി പോലീസ് അവിടനല്ലൂർ വില്ലേജ് അധികാരികൾ എന്നിവർ സ്ഥലം പരിശോധിച്ചു.

കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വ്യാപാരി വ്യവസായി സമിതി നേതാക്കന്മാരും സംഭവസ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247855/mohanans-grocery-station-shop-at-pathiparamuk-was-gutted-by-fire)