---
title: "നടുവണ്ണൂർ ഗവർമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A free eye check-up camp was organized at Naduvannur Government Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248078/a-free-eye-check-up-camp-was-organized-at-naduvannur-government-higher-secondary-school"
published_at: "2024-11-08T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e56981acbb_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ഗവർമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂർ : നടുവണ്ണൂർ ഗവർമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീമും, ഡോക്‌ടർ ചന്ദ്രകാന്ത് നേത്രാലയ ഹോസ്‌പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

നടുവണ്ണൂർ : നടുവണ്ണൂർ ഗവർമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീമും, ഡോക്‌ടർ ചന്ദ്രകാന്ത് നേത്രാലയ ഹോസ്‌പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂളിലെ ഹയർസെക്കൻഡറി ക്ലാസ് റൂമിൽ വച്ച് നടന്ന ക്യാമ്പ് നടുവണ്ണൂർ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ അഭിലാഷ് ആർ ജെ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷാമിനി ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചന്ദ്രകാന്ത് നേത്രാലയ പി ആർ ഓ മനോജ്, അധ്യാപകരായ സുധീഷ് കുമാർ, ബിനു കല്ലിങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എൻഎസ്എസ് വളണ്ടിയർമാരായ നന്ദിത സ്വാഗതവും തീർത്ഥ ഗിരീഷ് നന്ദിയും പറഞ്ഞു. രക്ഷിതാക്കളും വിദ്യാർത്ഥികളും സ്കൂൾ സ്റ്റാഫും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248078/a-free-eye-check-up-camp-was-organized-at-naduvannur-government-higher-secondary-school)