---
title: "കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം "
english_title: "Kerala State Barber - Beauticians Association Kozhikode District Conference at balusseri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248584/kerala-state-barber-beauticians-association-kozhikode-district-conference-at-balusseri"
published_at: "2024-11-11T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731b98d899f7_sammelanam.jpg"
keywords: []
---

# കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം 

> **Lead Summary:** **ബാലുശ്ശേരി :** കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ 56-ാം വാര്‍ഷിക കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു. ബാലുശ്ശേരി അറപ്പീടികയിലുള്ള മറീന പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. ആനന്ദ്കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ബാലുശ്ശേരി :** കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ 56-ാം വാര്‍ഷിക കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു. ബാലുശ്ശേരി അറപ്പീടികയിലുള്ള മറീന പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. ആനന്ദ്കുമാര്‍ അധ്യക്ഷത വഹിച്ചു.

പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി കെ.കെ. രവിയും, വരവ്-ചിലവ് കണക്ക് ട്രഷറര്‍ എം. വിജയനും അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.എ. ശശി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കടകളിലെ മാലിന്യം ശേഖരിക്കാതെ യൂസര്‍ഫീ പിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി പിന്‍വലിക്കുക, കടകളുടെ വാടകക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.

പുതിയ ഭാരവാഹികളായി ആനന്ദ്കുമാര്‍ പ്രസിഡണ്ട്, കെ.പി. നാരായണന്‍, കെ.പി. കുഞ്ഞിരാമന്‍, എന്‍.കെ. ബഷീര്‍ വൈസ് പ്രസിഡണ്ടുമാര്‍, കെ.കെ. രവി സെക്രട്ടറി, കെ.സി. അജിത്ത്, സി.ടി. ഷഹീര്‍, വി.കെ അനീഷ് ജോയന്റ് സെക്രട്ടറിമാര്‍, എം. വിജയന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248584/kerala-state-barber-beauticians-association-kozhikode-district-conference-at-balusseri)