---
title: "കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രിയങ്ക"
english_title: "Priyanka greeted the LDF workers during Kotikalash"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248695/priyanka-greeted-the-ldf-workers-during-kotikalash"
published_at: "2024-11-11T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67322b800b68d_0000_ATTACH__.jpg"
keywords: []
---

# കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രിയങ്ക

> **Lead Summary:** **വൈത്തിരി : **എൽ.ഡി.എഫ് നടത്തിയ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി.

## Article Content

**വൈത്തിരി : **എൽ.ഡി.എഫ് നടത്തിയ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി.

തിരുവമ്പാടിയിൽ നടന്ന റോഡ് ഷോ കഴിഞ്ഞ് കൽപ്പറ്റയിലേക്ക് പോകുന്ന വഴിയാണ് വൈത്തിരിയിൽ എൽ.ഡി.എഫ് കൊട്ടിക്കലാശം നടക്കുന്നത് പ്രിയങ്ക ഗാന്ധി കണ്ടത്.

ഉടൻ കാറിൻ്റെ ഡോറിൽ കയറിയ പ്രിയങ്ക ഗാന്ധി എൽ.ഡി.എഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും ചെണ്ടമേളത്തിനൊപ്പം താളം പിടിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധിയെ കണ്ടതോടെ എൽ.ഡി.എഫ് പ്രവർത്തകർക്കും ആവേശമായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248695/priyanka-greeted-the-ldf-workers-during-kotikalash)