---
title: "എൻ .സി .പി എലത്തൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു ജയന്തി ആചരിച്ചു"
english_title: "Nehru Jayanti observed under the auspices of NCP Elathur Block Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249366/nehru-jayanti-observed-under-the-auspices-of-ncp-elathur-block-committee"
published_at: "2024-11-14T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736230751bc7_0000_ATTACH__.jpg"
keywords: []
---

# എൻ .സി .പി എലത്തൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു ജയന്തി ആചരിച്ചു

> **Lead Summary:** നന്മണ്ട : എൻ .സി .പി എലത്തൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു ജയന്തി ആചരിച്ചു.

## Article Content

നന്മണ്ട : എൻ .സി .പി എലത്തൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു ജയന്തി ആചരിച്ചു.

നന്മണ്ട എ.സി.ഷൺമുഖദാസ് ഭവനിൽ നടന്ന ചടങ്ങ് എൻ സി.പി സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ ഉദ്ഘാടനം ചെയ്തു.

എൻ.സി.പി. ബ്ലോക്ക് പ്രസിഡണ്ട് എം.പി. സജിത്ത് കുമാർ ആധ്യക്ഷം വഹിച്ചു.

'നെഹ്റുവിയൻ ചിന്തകളുടെ കാലിക പ്രസക്തി ' എന്ന വിഷയത്തിൽ അഡ്വ.പി. ചാത്തുക്കുട്ടി ക്ലാസ്സെടുത്തു.ജില്ലാ വൈ. പ്രസിഡണ്ട് ടി.പി വിജയൻ ,എം.ഗംഗാധരൻ ,എൻ.പ്രേമരാജൻ, അഡ്വ.ഐ.വി.രാജേന്ദ്രൻ, ഇ.ദാമോദരൻ ഏറാടി, വിനോദ് മേച്ചേരി, എം.ജയപ്രകാശ്, ഹരിദാസൻ ഈച്ച രോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249366/nehru-jayanti-observed-under-the-auspices-of-ncp-elathur-block-committee)