---
title: "കോളിക്കല്‍ അങ്കണവാടിയില്‍ ശിശുദിനം ആഘോഷിച്ചു"
english_title: "Children's Day was celebrated at Kolikal Anganwadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249377/childrens-day-was-celebrated-at-kolikal-anganwadi"
published_at: "2024-11-14T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673633734461a_0000_ATTACH__.jpg"
keywords: []
---

# കോളിക്കല്‍ അങ്കണവാടിയില്‍ ശിശുദിനം ആഘോഷിച്ചു

> **Lead Summary:** **ബാലുശ്ശേരി : **പൂനൂര്‍ കോളിക്കല്‍ 132 -ാം നമ്പര്‍ അങ്കണവാടിയില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികളും രക്ഷിതാക്കളുമടക്കം ഒട്ടേറെ പേര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

## Article Content

**ബാലുശ്ശേരി : **പൂനൂര്‍ കോളിക്കല്‍ 132 -ാം നമ്പര്‍ അങ്കണവാടിയില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികളും രക്ഷിതാക്കളുമടക്കം ഒട്ടേറെ പേര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

റോസാ പൂ ചൂടി വെളുത്ത തൊപ്പിയും ധരിച്ച് ചാച്ചാജിയുടെ വേഷത്തില്‍ കൊച്ചുകുട്ടികള്‍ അണിനിരന്നത് ഹരം പകര്‍ന്നു.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വാര്‍ഡുമെമ്പറുമായ മുഹമ്മദ് മോയത്ത് കുട്ടികളില്‍ നിന്നും റോസാപ്പൂ സ്വീകരിച്ചു കൊണ്ട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

ജാഫര്‍ കോളിക്കല്‍ അധ്യക്ഷനായി. അങ്കണവാടി വര്‍ക്കര്‍ നജ്മ ടി. എം. സ്വാഗതവും റജ്‌നത്ത് കെ. നന്ദിയും പറഞ്ഞു. പായസ വിതരണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249377/childrens-day-was-celebrated-at-kolikal-anganwadi)