---
title: "തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "The worker collapsed and died during the guaranteed work"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249379/the-worker-collapsed-and-died-during-the-guaranteed-work"
published_at: "2024-11-14T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673634fac8091_0000_ATTACH__.jpg"
keywords: []
---

# തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് നരയംകുളത്ത് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.

## Article Content

കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് നരയംകുളത്ത് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.

നരയംകുളം പാവുക്കണ്ടി കണ്ണൻ (72) ആണ് മരിച്ചത്. വീടിനു സമീപത്തെ കല്പകശ്ശേരി പറമ്പിൽ കിളക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ കൂട്ടാലിട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബിനില, ബിജിന. മരുമക്കൾ:

ദേവാനന്ദൻ പയ്യോളി ( റിട്ട: ജീവനക്കാരൻ സപ്ലൈ ഓഫീസ് കൊയിലാണ്ടി) ബാബു പുവ്വത്തും ചോല (കയർ ബോർഡ്) ബിനീഷ് (മന്ദങ്കാവ്) സഹോദരങ്ങൾ:

പെണ്ണുക്കുട്ടി, കല്യാണി,ബാലൻ,ലീല

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249379/the-worker-collapsed-and-died-during-the-guaranteed-work)