---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവ നഗരിയിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി"
english_title: "Children's Day was celebrated under the leadership of NSS in Kalotsava Nagari of Perampra Upazila"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249380/childrens-day-was-celebrated-under-the-leadership-of-nss-in-kalotsava-nagari-of-perampra-upazila"
published_at: "2024-11-14T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736acab2a3d3_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവ നഗരിയിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി

> **Lead Summary:** പേരാമ്പ്ര : ഉപജില്ലാ കലോത്സവ നഗരിയിൽ നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി.

## Article Content

പേരാമ്പ്ര : ഉപജില്ലാ കലോത്സവ നഗരിയിൽ നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി.

പരിപാടിയുടെ ഭാഗമായി വെള്ളിയൂർ അംഗൻവാടിയിലെ കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. പരിപാടി പേരാമ്പ്ര എ ഇ ഓ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ കെ സമീർ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കൺവീനർ ജിജോയ്, ലോ ആൻഡ് ഓർഡർ കൺവീനർ നൗഷാദ്, അഷ്റഫ്, പ്രോഗ്രാം ഓഫീസർ ഷോബിൻ കെ കെ എന്നിവർ സംസാരിച്ചു. ജ്യോതിഷ് എൻ കെ സ്വാഗതവും അയന എ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249380/childrens-day-was-celebrated-under-the-leadership-of-nss-in-kalotsava-nagari-of-perampra-upazila)