---
title: "കരുമലയിൽ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; യാത്രികർക്ക് പരിക്കേറ്റു"
english_title: "Car and lorry collide accident in Karumala; The passengers were injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249835/car-and-lorry-collide-accident-in-karumala-the-passengers-were-injured"
published_at: "2024-11-16T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738d569a5de6_0000_ATTACH__.jpg"
keywords: []
---

# കരുമലയിൽ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; യാത്രികർക്ക് പരിക്കേറ്റു

> **Lead Summary:** ബാലുശ്ശേരി : കരുമലയിൽ കാറും ലോറിയുംകൂട്ടിയിടിച്ചു അപകടം. അപകടത്തിൽ കാർ യാത്രികർക്ക് പരിക്കേറ്റു.

## Article Content

ബാലുശ്ശേരി : കരുമലയിൽ കാറും ലോറിയുംകൂട്ടിയിടിച്ചു അപകടം. അപകടത്തിൽ കാർ യാത്രികർക്ക് പരിക്കേറ്റു.

കാർ ബാലുശ്ശേരി ഭാഗത്തേക്കും ലോറി താമരശ്ശേരി ഭാഗത്തേക്കും പോകുകയായിരുന്നു. നിലമ്പൂർ സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.

കാറിലുള്ളവർക്ക് നിസ്സാരപരുക്കേയുള്ളൂ. ഇവർ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. കാറിൻ്റെ മുൻഭാഗം തകർന്നു. നാട്ടുകാരും ഹൈവേപോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പിന്നീട് ഗതാഗതകുരുക്കും പരിഹരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249835/car-and-lorry-collide-accident-in-karumala-the-passengers-were-injured)