---
title: "കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് ഇടിമിന്നലേറ്റ് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു"
english_title: "In Narayamkulam of Kotur panchayat, houses were severely damaged due to lightning"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250029/in-narayamkulam-of-kotur-panchayat-houses-were-severely-damaged-due-to-lightning"
published_at: "2024-11-17T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a16f31a169_0000_ATTACH__.jpg"
keywords: []
---

# കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് ഇടിമിന്നലേറ്റ് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു

> **Lead Summary:** **കോട്ടൂർ : **കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് ആർപ്പാമ്പറ്റ, പള്ളിക്കുന്ന് ഭാഗത്ത് ശനിയാഴ്ച്ച കനത്ത ഇടിമിന്നലേറ്റ് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

## Article Content

**കോട്ടൂർ : **കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് ആർപ്പാമ്പറ്റ, പള്ളിക്കുന്ന് ഭാഗത്ത് ശനിയാഴ്ച്ച കനത്ത ഇടിമിന്നലേറ്റ് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

ആർപ്പാമ്പറ്റ രൻജിത്ത്, ആർപ്പാമ്പറ്റ ദാമോദരൻ അടിയോടി, ആർപ്പാമ്പറ്റ ഗോവിന്ദൻ ,ആർപ്പാമ്പറ്റ അനിരുദ്ധൻ, ആർപ്പാമ്പറ്റ, മേപ്പാടി ബാലകൃഷ്ണൻ നായർ, പള്ളിക്കുന്നുമ്മൽ സതീശൻ, പള്ളിക്കുന്നുമ്മൽ സുബൈദ എന്നിവരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത് വീട്ടിലെ വയറിംഗും അനുബന്ധ ഉപകരണങ്ങളും തകർന്നു.

വീടിൻ്റെ കോൺക്രീറ്റ് തകർന്നു. ഭീമുകൾ അടർന്നു. ചുമരുകൾക്ക് പലയിടങ്ങളിലും കനത്ത വിള്ളലുകളുണ്ടായി മോട്ടോർ പമ്പുകൾ, മിക്സി, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പള്ളിക്കുന്നുമ്മൽ നിഷയ്ക്ക് മിന്നലേറ്റ് പരിക്ക് പറ്റിയിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250029/in-narayamkulam-of-kotur-panchayat-houses-were-severely-damaged-due-to-lightning)