---
title: "കിണറില്‍ വീണ വയോധികനെ പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി"
english_title: "An elderly man who fell into a well was rescued by the Perampra Fire Rescue Service"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250265/an-elderly-man-who-fell-into-a-well-was-rescued-by-the-perampra-fire-rescue-service"
published_at: "2024-11-18T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b649f374b5_0000_ATTACH__.jpg"
keywords: []
---

# കിണറില്‍ വീണ വയോധികനെ പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

> **Lead Summary:** കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ശങ്കരവയലില്‍ ഇന്ന് സന്ധ്യയോടെ വീട്ടുമുറ്റത്തെ ഉദ്ദേശം 50 അടി താഴ്ചയുള്ള കിണറില്‍ വീണ മഞ്ഞുമ്മല്‍ ചന്ദ്രന്‍നെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.

## Article Content

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ശങ്കരവയലില്‍ ഇന്ന് സന്ധ്യയോടെ വീട്ടുമുറ്റത്തെ ഉദ്ദേശം 50 അടി താഴ്ചയുള്ള കിണറില്‍ വീണ മഞ്ഞുമ്മല്‍ ചന്ദ്രന്‍നെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.

കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍ &റെസ്ക്യൂ ഓഫീസ്സന്‍ എം മനോജ് ചെയര്‍നോട്ടില്‍ പടവുകളില്ലാത്ത കിണറ്റിലിറങ്ങി ചന്ദ്രനെ റെസ്ക്യൂനെറ്റില്‍ പുറത്തെടുത്തു.

സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചു.രക്ഷാദൗത്യത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ പി കെ സിജീഷ്, കെ പി വിപിന്‍,ഹൃദിന്‍,പി പി രജീഷ് പി സജിത്ത് ഹോംഗാര്‍ഡ് എ സി അജീഷും കൂരാച്ചുണ്ട് പോലീസ് സംഘവും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250265/an-elderly-man-who-fell-into-a-well-was-rescued-by-the-perampra-fire-rescue-service)