---
title: "ബാലുശ്ശേരി സബ്ജില്ലാ പിടിഎ കൂട്ടായ്മ കുടുംബ സഹായനിധി കൈമാറി"
english_title: "Balussery subdistrict PTA association handed over the family relief fund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250273/balussery-subdistrict-pta-association-handed-over-the-family-relief-fund"
published_at: "2024-11-18T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b6f884a0ce_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി സബ്ജില്ലാ പിടിഎ കൂട്ടായ്മ കുടുംബ സഹായനിധി കൈമാറി

> **Lead Summary:** **ബാലുശ്ശേരി : **അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ ശിവപുരം എസ് എം എം എ യു പി സ്‌കൂളിലെ എം പി ടി എ ചെയര്‍ പേഴ്‌സണ്‍ സ്മിതയുടെ കുടുംബത്തിന് ധനസഹായം കൈമാറി.

## Article Content

**ബാലുശ്ശേരി : **അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ ശിവപുരം എസ് എം എം എ യു പി സ്‌കൂളിലെ എം പി ടി എ ചെയര്‍ പേഴ്‌സണ്‍ സ്മിതയുടെ കുടുംബത്തിന് ധനസഹായം കൈമാറി.

2,70,000 രൂപയുടെ സ്ഥിര നിക്ഷേപ ബോണ്ട് കെ എം സച്ചിന്‍ ദേവ് എംഎല്‍എ കുടുംബത്തിന് കൈമാറി. കൂട്ടായ്മ ചെയര്‍മാന്‍ പി കെ രംഗീഷ് അധ്യക്ഷത വഹിച്ചു.

പി ടി എ സബ്ജില്ലാ കൂട്ടായ്മ കണ്‍വീനര്‍ വി വി ലിജീഷ്, ഇ കെ സുരേന്ദ്രന്‍ വാര്‍ഡ് മെമ്പര്‍മാരായ എം കെ വിപിന്‍, എന്‍ കെ നളിനി, കാഞ്ചന രാജന്‍,വി പി മനോജ്, പി കെ ബാബു എന്നിവര്‍ ആശംസ അര്‍പ്പിച്ചു സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സിന്‍ജിത്ത് കെ കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250273/balussery-subdistrict-pta-association-handed-over-the-family-relief-fund)