---
title: "രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized blood donation camp balusseri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250857/organized-blood-donation-camp-balusseri"
published_at: "2024-11-21T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f12dc7b88a_camb2.jpg"
keywords: []
---

# രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി: **ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് - കേരളയും ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി കോഴിക്കോടും ബാലുശ്ശേരി ശ്രീ ഗോകുലം ആര്‍ട്‌സ് & സയന്‍സ് കോളജും സംയുക്തമായി ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി: **ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് - കേരളയും ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി കോഴിക്കോടും ബാലുശ്ശേരി ശ്രീ ഗോകുലം ആര്‍ട്‌സ് & സയന്‍സ് കോളജും സംയുക്തമായി ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം ഡോ. മിലിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ വിജയകരമായി രക്തദാനം ചെയ്തു.

ബീ പോസിറ്റീവ് സംസ്ഥാന പ്രസിഡന്റ്  ബി.എന്‍. പ്രവീണ്‍ലാല്‍, ജനറല്‍ സെക്രട്ടറി കെ.എം. സജിന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളും കോഡിനേറ്റര്‍മാരുമായ അഭിനന്ദ് സുരേഷ്, ശിവകൃഷ്ണ, സാരംഗ് കോടേരിച്ചാല്‍, അരുണ്‍ പുത്തഞ്ചേരി, ഡോ. ആര്യശ്രീ, ഷോണിമ, ആതിര ആനന്ദ് തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250857/organized-blood-donation-camp-balusseri)