---
title: "സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു"
english_title: "MV Sadanandan inaugurated the History Quiz organized by CITU Message Readers' Forum."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/251514/mv-sadanandan-inaugurated-the-history-quiz-organized-by-citu-message-readers-forum"
published_at: "2024-11-25T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743dec916621_0000_ATTACH__.jpg"
keywords: []
---

# സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ബാലുശ്ശേരി : **സി പി ഐ എം ബാലുശ്ശേരി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നിർമാണ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്രക്വിസ് യൂണിയൻ ജില്ല ട്രഷറർ എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി : **സി പി ഐ എം ബാലുശ്ശേരി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നിർമാണ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്രക്വിസ് യൂണിയൻ ജില്ല ട്രഷറർ എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു.

വിജയികൾക്കുള്ള സമ്മാനദാനം സി പി ഐ എം ബാലുശേരി ഏരിയ സെക്രട്ടറി സ: ഇസ്മയിൽ കുറുമ്പൊയിൽ നിർവഹിച്ചു. ടി.കെ. വിജയൻ മാസ്റ്റർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

യൂണിയൻ ഏരിയ സെക്രട്ടറി ആർ.കെ. മനോജ്,സി.പി. ബാലൻ മാസ്റ്റർ എം. ചന്ദ്രൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

പി.ഷാജി അധ്യക്ഷതവഹിച്ച ചടങ്ങിൽ എ.എം ഷൈജു സ്വാഗതവും കെ.സുകുമാരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/251514/mv-sadanandan-inaugurated-the-history-quiz-organized-by-citu-message-readers-forum)