---
title: "ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം"
english_title: "Lorry overturned and accident at ulliyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/251639/lorry-overturned-and-accident-at-ulliyeri"
published_at: "2024-11-25T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744517f582c7_apakadam.jpg"
keywords: []
---

# ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** **നടുവണ്ണൂര്‍:** കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ സിമന്റുമായ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**നടുവണ്ണൂര്‍:** കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ സിമന്റുമായ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

റോഡിന്റെ കൈവരികള്‍ തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു.വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ലോറി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/251639/lorry-overturned-and-accident-at-ulliyeri)