---
title: "ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു"
english_title: "DYFI observed Koothuparam Martyrs Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/251943/dyfi-observed-koothuparam-martyrs-day"
published_at: "2024-11-26T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745d5291ef11_0000_ATTACH__.jpg"
keywords: []
---

# ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു

> **Lead Summary:** **നന്മണ്ട : **ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നന്മണ്ട 12ൽ വെച്ച് യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**നന്മണ്ട : **ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നന്മണ്ട 12ൽ വെച്ച് യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് എ.ഷജിൽ അധ്യക്ഷനായി. പൊതു സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ. സുനിൽ മുതുകാട്, ബ്ലോക്ക് സെക്രട്ടറി ബി സി അനുജിത്ത്, ട്രഷറർ ഇ.വൈശാഖ്, വി.കെ നിസാമുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാഗതസംഘം ചെയർമാൻ വി.കെ കിരൺ രാജ് സ്വാഗതവും നന്മണ്ട സൗത്ത് മേഖല സെക്രട്ടറി എൽദോ ഭാസ്കർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/251943/dyfi-observed-koothuparam-martyrs-day)