---
title: "എസ് എസ് എൽ സി വിദ്യാർഥികളുടെ ഗൃഹസന്ദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു"
english_title: "Gram Panchayat President Bindurajan inaugurated the home visit of SSLC students"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252261/gram-panchayat-president-bindurajan-inaugurated-the-home-visit-of-sslc-students"
published_at: "2024-11-27T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67474948391c0_0000_ATTACH__.jpg"
keywords: []
---

# എസ് എസ് എൽ സി വിദ്യാർഥികളുടെ ഗൃഹസന്ദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** അത്തോളി : അത്തോളി ഗവ: വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് എസ് എൽ സി വിദ്യാർഥികളുടെ ഗൃഹസന്ദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

അത്തോളി : അത്തോളി ഗവ: വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് എസ് എൽ സി വിദ്യാർഥികളുടെ ഗൃഹസന്ദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ്സന്ദീപ് കുമാർ നാലുപുരക്കൽ അധ്യക്ഷ്യതവഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുനു ടീച്ചർ , സീനിയർ അസിസ്റ്റൻ്റ് മണി മാസ്റ്റർ , രത്നാഭായി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

വിജയോൽസവം കൺവീനർ സാബിറ വി.കെ സ്വാഗതവും എസ്.ആർ ജി കൺവീനർ ശ്രീലേഖ നന്ദിയും പറഞ്ഞു.

1O.D ക്ലാസിലെ അഭിഷേക് ശ്രീധറിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ പത്താം ക്ലാസുകളിലെ ക്ലാസ് ലീഡർമാരും അധ്യാപകരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252261/gram-panchayat-president-bindurajan-inaugurated-the-home-visit-of-sslc-students)