---
title: "ഇരുപത്തിയെട്ടാമത് ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശി ഉണ്ണിമായ എസ് കുമാറിന് സ്വർണ തിളക്കം"
english_title: "Unnimayya S Kumar from Perampra wins gold in 28th National Kickboxing Championship"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252276/unnimayya-s-kumar-from-perampra-wins-gold-in-28th-national-kickboxing-championship"
published_at: "2024-11-27T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67474d20c0e6b_0000_ATTACH__.jpg"
keywords: []
---

# ഇരുപത്തിയെട്ടാമത് ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശി ഉണ്ണിമായ എസ് കുമാറിന് സ്വർണ തിളക്കം

> **Lead Summary:** പേരാമ്പ്ര : ഇരുപത്തിയെട്ടാമത് ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശി ഉണ്ണിമായ എസ് കുമാറിന് സ്വർണ തിളക്കം.

## Article Content

പേരാമ്പ്ര : ഇരുപത്തിയെട്ടാമത് ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശി ഉണ്ണിമായ എസ് കുമാറിന് സ്വർണ തിളക്കം.

കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ കിക്ക് ബോക്സിങ്ങ് അസോസിയേഷനായിരുന്നു മത്സരം സംഘടിപ്പിച്ചത്.

2022ലെ സംസ്ഥാന സ്കൂൾ ഗെയിംസിൽ ബോക്‌സിങ് മത്സരത്തിൽ വെങ്കലവും 2023ലെ സംസ്ഥാന സ്കൂ‌കൂൾ ഗെയിംസിൽ വുഷു മത്സരത്തിൽ വെള്ളിയും ഉണ്ണിമായ കരസ്ഥമാക്കിയിട്ടുണ്ട്.

കാലിക്കറ്റ് യുനിവേഴ്‌സിറ്റി ചക്കിട്ടപ്പാറ സെന്ററിലെ കായിക വിദ്യഭ്യാസ ബിരുദ വിദ്യാർത്ഥിനിയായ ഉണ്ണിമായ ദുബായ് ക്രെസെന്റ് സ്കൂളിലെ അധ്യാപകൻ സന്ദീപ് കുമാറിന്റെയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ ക്ലാർക്ക് സിമ്മി സന്ദീപിന്റെയും മകളാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252276/unnimayya-s-kumar-from-perampra-wins-gold-in-28th-national-kickboxing-championship)