---
title: "സൈനികന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി"
english_title: "The soldier's journey was soaked in the tears of the country"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252512/the-soldiers-journey-was-soaked-in-the-tears-of-the-country"
published_at: "2024-11-28T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67489b4d84e6d_0000_ATTACH__.jpg"
keywords: []
---

# സൈനികന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

> **Lead Summary:** നന്മണ്ട: ഡൽഹിയിൽ മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് പരിക്കേറ്റ് ചികിത്സയിരിക്കെ മരിച്ച സൈനികൻ സജിത്തിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

## Article Content

നന്മണ്ട: ഡൽഹിയിൽ മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് പരിക്കേറ്റ് ചികിത്സയിരിക്കെ മരിച്ച സൈനികൻ സജിത്തിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ നന്മണ്ട 12 ൽ കൈപ്പേൻ തടത്തിൽ തറവാട്ടിൽ സംസ്ക്കരിച്ചു.മകൻ റിഥുദേവ് ചിതയ്ക്ക് തീ കൊളുത്തി.

തുടർന്ന് ഗാസിയബാദ് ഹിന്റോൻ എയർഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ ഡി അറുമുഖൻ, DSC കണ്ണൂർ ലെ പട്ടാളം റിഥുദേവിന് പതാക കൈമാറി.

ഉത്തർ പ്രദേശ് ഗാസിയാബാദ് ഡി എസ് സി ഹിന്റോൺ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ സജിത്ത് ചികിത്സയിരിക്കെയാണ് മരിച്ചത്.

സംസ്ക്കാര ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് വാർഡ് മെമ്പർ മാരായ ബിനീഷ് ഏറാഞ്ചേരി കുണ്ടൂർ ബിജു, ഇ.കെ രാജീവൻ,ഗോപാലൻ കുട്ടി മാസ്റ്റർ (ഭാരതീയ വിദ്യ നികേതൻ സംസ്ഥാന അധ്യക്ഷൻ )ഉൾപ്പെടെ നൂറു കണക്കിന് ജനങ്ങൾ അന്തിമോപചാര ചടങ്ങിൽ പങ്കെടുക്കാൻ എത്തി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252512/the-soldiers-journey-was-soaked-in-the-tears-of-the-country)