---
title: "പൈതോത്ത് കാപ്പുമൽഭാഗത്ത് പരക്കെ മോഷണം"
english_title: "Widespread theft in Pythoth's KAPPUMAL"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/253109/widespread-theft-in-pythoths-kappumal"
published_at: "2024-12-01T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c23005d90e_0000_ATTACH__.jpg"
keywords: []
---

# പൈതോത്ത് കാപ്പുമൽഭാഗത്ത് പരക്കെ മോഷണം

> **Lead Summary:** **പേരാമ്പ്ര : **പൈ തോത്ത് കാപ്പുമൽഭാഗത്ത് പരക്കെ മോഷണം. കുമ്മിളിയോട്ടു കണ്ടി നാരായൻ്റെ വീട്ടിലെ അലൂമിനി പാത്രങ്ങൾ ഇരുമ്പ് സാധനങ്ങൾ അലൂമിനിയം ചാനലുകൾ എന്നിവയും കാപ്പുമ്മൽ വിനോദിൻ്റെ വീട്ടുവരാന്തയിൽ സൂക്ഷിച്ച ചെമ്പ് പാത്രം 'നിലവിളക്ക്' വയറിങ്ങ് സാധനങ്ങൾ തുടങ്ങിയവയും കാപ്പുമ്മൽ സതീശൻ്റെ പുതിയ വീടിന് വേണ്ടി സൂക്ഷിച്ച വയറിങ്ങ് സാധനങ്ങളും പണി ആയുധങ്ങളും ഇരുമ്പ് പൈപ്പുകളും മുറ്റും മോഷണം പോയി.

## Article Content

**പേരാമ്പ്ര : **പൈ തോത്ത് കാപ്പുമൽഭാഗത്ത് പരക്കെ മോഷണം. കുമ്മിളിയോട്ടു കണ്ടി നാരായൻ്റെ വീട്ടിലെ അലൂമിനി പാത്രങ്ങൾ ഇരുമ്പ് സാധനങ്ങൾ അലൂമിനിയം ചാനലുകൾ എന്നിവയും കാപ്പുമ്മൽ വിനോദിൻ്റെ വീട്ടുവരാന്തയിൽ സൂക്ഷിച്ച ചെമ്പ് പാത്രം 'നിലവിളക്ക്' വയറിങ്ങ് സാധനങ്ങൾ തുടങ്ങിയവയും കാപ്പുമ്മൽ സതീശൻ്റെ പുതിയ വീടിന് വേണ്ടി സൂക്ഷിച്ച വയറിങ്ങ് സാധനങ്ങളും പണി ആയുധങ്ങളും ഇരുമ്പ് പൈപ്പുകളും മുറ്റും മോഷണം പോയി.

ഉച്ചക്ക് 1.30 ഓടെ തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടിലെത്തിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

നാട്ടുകാർ പ്രദേശത്ത് പരിശോധനടത്തുന്നതിനിടയിൽ പല സ്ഥലങ്ങളിലായി ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ മോഷണവസ്തുക്കൾ കണ്ടെത്തി.

പല വീടുകളിലും ചെടിക്കുള്ളിലും മറ്റും പ്ലാസ്റ്റിക്ക് സഞ്ചികളും വെച്ചു പോയിട്ടുണ്ട്. രാത്രി വന്നു എടുത്തു കൊണ്ടുപോകാനാന്നെന്ന് സംശയിക്കുന്നു.

4 ഓളംനാടോടി സ്ത്രീകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. പേരാമ്പ്ര പോലീസ് അന്വേഷിച്ചു വരുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/253109/widespread-theft-in-pythoths-kappumal)