---
title: "ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭ സംഘടിപ്പിച്ച നെഹ്‌റു കാലംമായ്ക്കാത്ത ക്രാന്തദര്‍ശി  ടേബിള്‍ ടോക്ക് നടത്തി"
english_title: "Organized by Janashree Kottoor Mandal Sabha, Nehru Kaalamaikatha Kranthadarshi Table Talk"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/255551/organized-by-janashree-kottoor-mandal-sabha-nehru-kaalamaikatha-kranthadarshi-table-talk"
published_at: "2024-12-11T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759b9f1c58bd_0000_ATTACH__.jpg"
keywords: []
---

# ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭ സംഘടിപ്പിച്ച നെഹ്‌റു കാലംമായ്ക്കാത്ത ക്രാന്തദര്‍ശി  ടേബിള്‍ ടോക്ക് നടത്തി

> **Lead Summary:** കോട്ടൂര്‍ : ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭ സംഘടിപ്പിച്ച നെഹ്‌റു കാലംമായ്ക്കാത്ത ക്രാന്തദര്‍ശി ടേബിള്‍ ടോക്ക് മണ്ഡലം തല സമാപനവും അനുമോദന സദസ്സും ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍ സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

കോട്ടൂര്‍ : ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭ സംഘടിപ്പിച്ച നെഹ്‌റു കാലംമായ്ക്കാത്ത ക്രാന്തദര്‍ശി ടേബിള്‍ ടോക്ക് മണ്ഡലം തല സമാപനവും അനുമോദന സദസ്സും ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍ സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

ജനശ്രീ മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി പൂനത്ത് അധ്യക്ഷത വഹിച്ചു . മണ്ഡലം സെക്രട്ടറി ദിവാകരന്‍ വരദ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് ഒഡിനേറ്റര്‍ രാഘവന്‍ രഘുനാഥന്‍ മാസ്റ്റര്‍ (റിട്ട: ഡി ഇ ഒ ) മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോഡിനേറ്റര്‍ രാഘവന്‍ , ഉഷ ടി പി , അബ്ദുള്ളക്കുട്ടി , ശ്രീനിയാശ്രയം , വിജയന്‍ ഗണപത് , സീന കെ കെ എന്നിവര്‍ സംസാരിച്ചു .

ചടങ്ങില്‍ വച്ച് സംഘംതല ടേബിള്‍ ടോക്കിന്റെ ഉദ്ഘാടകരായ 47 കുട്ടികളെയും. 15 പ്രഭാക്ഷകരേയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/255551/organized-by-janashree-kottoor-mandal-sabha-nehru-kaalamaikatha-kranthadarshi-table-talk)