നോർത്ത് അറപ്പീടിക റസിഡൻ്റ്സ് അസോസിയേഷൻ (NARA) 2025 ന്യൂ ഈയർ ആലോഷിച്ചു. കോറോത്ത് അസീസിൻ്റെ ഗൃഹാങ്കണത്തിൽ വെച്ചാണ് ആഘോഷങ്ങൾ നടത്തിയത്.
അസോസിയേഷൻ പ്രസിഡൻ്റ് കെ. പ്രദീപ് കുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ഡോ.എസ്.വിക്രമൻ, ജ്ഞാനപീഠം ജേതാവ് എം.ടി.വാസുദേവൻ നായർ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് അസോസിയേഷൻ കുടുംബാംഗം അമ്മാളു ടീച്ചർ എന്നിവരുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ആഘോഷങ്ങൾക്ക് സുകുമാരി, ഷൈമ കോറോത്ത്, വിനു ഐശ്വര്യ, പ്രിയകോറോത്ത്, രാധാകൃഷ്ണ പണിക്കർ, രാജൻ അയമ്പാടൻ കണ്ടി, രാകേഷ് ഐക്കൺ, ശ്രീഹരി എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി മുരളീധരൻ സ്വാഗതവും ജാനകി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രാത്രി 12 മണിക്ക് കേക്ക് മുറിച്ച് പുതുവത്സരത്തെ വരവേറ്റു.
North Arapitika Residents Association (NARA) has decided to celebrate 2025 New Year.