അത്തോളി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ച തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ നാടകത്തിലെ നടൻ കുറുവാളൂർ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ കുടുംബാംഗം അർജുൻ ബാബുവിനെ അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം അനുമോദിച്ചു.

പ്രസിഡന്റ് ടി ദേവദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, കെ. ഗംഗാധരൻ നായർ. ഉപഹാരം നൽകി.
അസോസിയേഷന്റെ 2025 വർഷത്തേക്കുള്ള ഭാരവാഹികളായി. ടി. ദേവദാസൻ, പ്രസിഡന്റ്. ഷൈജുകൊളങ്ങരക്കണ്ടി,വൈസ് പ്രസിഡന്റ്,ടി കെ കരുണാകരൻ. സെക്രട്ടറി, കെ കെ ബഷീർ ജോ. സെക്രട്ടറി, ഇ കെ വിജയൻ ട്രഷറർ . എന്നിവരടങ്ങുന്ന ഇരുപത്തി ഒന്നംഗ എക്സിക്യൂറ്റിവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു
Arjun Babu was felicitated for receiving the best drama award at the State School Arts Festival