
എളേറ്റിൽ : വയോജനങ്ങൾക്കായുള്ള പകൽവീട് നിർമ്മാണത്തിന് മാട്ടുലായിമ്മൽ രാധാകൃഷ്ണൻ സൗജന്യമായി സ്ഥലം വിട്ടുനൽകി. പതിനെട്ടാം വാർഡിലെ തന്റെ വസ്തുവിൽ നിന്നും മൂന്നര സെന്റ് ആണ് സൗജന്യമായി കൈമാറിയത്. ഗ്രാമപഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത രേഖ സെക്രട്ടറി അൻസു ഒ യ്ക്ക് കൈമാറുകയായിരുന്നു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പകൽവീട് നിർമ്മാണത്തിന് ആവശ്യമായ തുക വക വരുത്തിയിട്ടുണ്ട്. പതിനെട്ടാം വാർഡിലെ വലിയപറമ്പ് ഭാഗത്താണ് സ്ഥലം വിട്ടു നൽകിയത്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി നടക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ സാജിദത്ത് അറിയിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വികെ അബ്ദുറഹിമാൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, ജസ്ന സൈൻ, വഹീദാ കയ്യലശ്ശേരി, വാർഡ് മെമ്പർമാർ പ്രിയ കരൂഞ്ഞിയിൽ, മുഹമ്മദലി കെ, വി പി അഷ്റഫ്, നസറി, എ എസ് സ്മിത എന്നിവർ പങ്കെടുത്തു.
Land was given free of cost for construction of day house