ചോമ്പാല : മീത്തലെ മുക്കാളിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു.

കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടൽ വ്യാപാരി മീത്തലെ മുക്കാളി മഞ്ഞക്കര വിനയനാഥാണ് (55) മരിച്ചത്.
ചൊവ്വ ഉച്ചഒരു മണിയോടെയാണ് അപകടം..വീട്ടിൽ നിന്ന് അഴിയൂരിലേക്ക് പോകുമ്പോൾ കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ലിമിറ്റഡ് ബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ വിനയനാഥനെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചോമ്പാല പോലീസ് സ്ഥലത്തെത്തി.ഭാര്യ സുനിത ( മഞ്ഞക്കര സ്റ്റേഷനറി മീത്തലെ മുക്കാളി ) മക്കൾ അരുണ, അധീന പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ് സഹോദരങ്ങൾ വിമല, വനജ, തങ്കം, വസന്തനാഥ് , വിജുനാഥ്, പരേതനായ വിശ്വനാഥൻ സംസ്കാരം ബുധൻ രാവിലെ 11 മണി വീട്ടുവളപ്പിൽ
A hotelier who was a scooter passenger died after being hit by a bus